സീരിയല്‍ നടിയുമായി വിവാഹം കഴിഞ്ഞുവെന്നത് വ്യാജവാര്‍ത്തയാണെന്ന് നടൻ ബാല. അത്തരം വാര്‍ത്തകള്‍ വ്യാജ വീഡിയോ ആണ്. കേവലം 22 വയസ് മാത്രമുള്ള ആ പെണ്‍കുട്ടിയെയും തന്നെയും ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്നും ബാല പറയുന്നു- സാമൂഹ്യമാധ്യമത്തിലൂടെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്.

ഞാൻ പറയാൻ തുടങ്ങിയാല്‍ ഞാൻ തന്നെ ജയിക്കും. ശബ്‍ദത്തേക്കാളും നിശബ്‍ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. അതുകൊണ്ട് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് മുമ്പും എനിക്ക് എതിരെ വ്യാജവാര്‍ത്തകളുണ്ടായിരുന്നു. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ട എന്ന് കരുതിയാണ്. ഇപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേര്‍ന്ന് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്- ബാല പറയുന്നു.