ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പഴയകാലത്തെ ഓര്‍മ്മിക്കുന്ന ലുക്കിലാണ് ഫര്‍ഹാന്‍. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നിവയ്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം.

ഫര്‍ഹാന്‍ ഫാസിലിനു പുറമേ സന അല്‍ത്താഫും പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍, കമ്മട്ടിപ്പാടത്തിലൂടെ പ്രശസ്‍തനായ മണികണ്ഠനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1980 കാലഘട്ടത്തിലെ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ മധു - ഷീല പ്രണയ ജോഡികള്‍ അഭിനയിക്കുന്നുവെന്ന കൗതുകവുമുണ്ട്.

രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, ശിവജി ഗുരുവായൂര്‍, കണാരന്‍ ഹരീഷ്, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഷാനവാസ്, ആശാ അരവിന്ദ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്.