ബോളിവുഡിൽ കാമുകികാമുകന്മാരായ താരജോഡികൾ വേർപിരിയുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ അതിൽ ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു രൺബീർ കപൂറും കത്രീനയും തമ്മിലുള്ള പ്രണയത്തകർച്ച. വിവാഹം വരെ എത്തി നിന്ന ബന്ധം എങ്ങനെ തകര്‍ന്നു എന്നതിന് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഈ വിഷയം പാപ്പരാസികൾ വലിയ വാർത്തയാക്കിയെങ്കിലും രൺബീറും കത്രീനയും മൗനംപാലിച്ചു.
എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ രൺബീർ ഇക്കാര്യം തുറന്നു പറഞ്ഞു. ഒരുപാട് കാര്യങ്ങൾകൊണ്ടാണ് ആ ബന്ധം തകർന്നതെന്ന് രൺബീർ പറയുന്നു. ‘തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും ഇതിന് കാരണമാണ്. സത്യത്തിൽ ആ തകർച്ച എന്നെ വേദനപ്പിച്ചു. അച്ഛനും അമ്മയും കഴിഞ്ഞാൽ എന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചതും പ്രചോദനം പകർന്നതുമായ വ്യക്തി ആയിരുന്നു കത്രീന.–രൺബീർ വ്യക്തമാക്കി.
ഈ പ്രതികരണം സംബന്ധിച്ച് കത്രീനയും അടുത്തിടെ പ്രതികരിച്ചു. ബാര്‍,ബാര്‍ ദേക്കോ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്ക് ഇടയിലാണ് കത്രീനയുടെ പ്രതികരണം. രണ്‍ബീറുമായുള്ള പ്രണയതകര്‍ച്ച എങ്ങനെ ബാധിച്ചു എന്നതായിരുന്നു ചോദ്യം, എന്‍റെ ജോലി അത് സംബന്ധിച്ച വൈകാരീക പ്രശ്നങ്ങള്‍ മറികടക്കാന്‍ എന്നെ സഹായിക്കും എന്നാണ് കരുതുന്നത്.
ഇത് ചിലപ്പോള്‍ പ്രശ്നം ഉണ്ടാക്കിയേക്കാം, എന്നാല്‍ അത് പുറത്ത് കാണിക്കാതെ ലോകത്തിന് മുന്നില്‍ ചിരിക്കുന്ന മുഖം കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മറ്റ് റഗുലറായ ജോലികള്‍ ആണെങ്കില്‍ എന്‍റെ ഈ വൈകാരീക പ്രശ്നത്തെക്കുറിച്ച് ആരും ചോദിക്കില്ല, എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ഒരു പോലെ തന്നെയാണ് വികാരങ്ങള്‍ ഉണ്ടാകുന്നത്.
ചില നിമിഷങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇതിലും കടുത്ത നിമിഷങ്ങള്‍ ഉണ്ടാകില്ലെന്ന് നാം കരുതും, എന്നാല്‍ ഞാന്‍ ഈ നിമിഷങ്ങളെ ധൈര്യത്തോടെ നേരിടാനാണ് ഉദ്ദേശിക്കുന്നത്.
