ഹൈദരബാദ്: തെന്നിന്ത്യന്‍ നടി സുകന്യയെ ഗോവയിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്നുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുകന്യയുടെതെന്ന് ഉറപ്പു പറയുന്നില്ലെങ്കിലും നടിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്നു താരത്തിന്‍റെ അശ്ലീല വീഡിയോ പുറത്തായെന്നുള്ള വാര്‍ത്തയും വന്നു. 

എന്നാല്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോയില്‍ കാണുന്ന നടി സുകന്യ അല്ല ബംഗാളി നടി സുകന്യ ചാറ്റര്‍ജിയാണ്. രണ്ടുവര്‍ഷം മുമ്പ് ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭവ കേസില്‍ പോലീസ് പിടികൂടിയത്. 

രണ്ടു വര്‍ഷം മുമ്പു സംഭവിച്ച കാര്യം ഇപ്പോള്‍ നടന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.