ലോകത്തെ മികച്ച മേളകളിലൊന്നാണ് ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചലച്ചിത്രമേള. ഈ ചലച്ചിത്രമേളയിലെ ടാലന്റ് വിഭാഗത്തിലേത്ത് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളി ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാലും. വിമാനം ഉള്‍പ്പെടെ പത്തോളം ചിത്രങ്ങളും ഛായാഗ്രാഹകനാണ് ഷെഹ്നാദ്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം.
ലോക സിനിമാ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ 250 ചലച്ചിത്ര പ്രവര്‍ത്തകരാണ് പത്തുദിവസം നീണ്ട ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുക. ഫെബ്രുവരി 17 മുതല്‍ 22 വരെയാണ് ടാലന്റ് സമ്മിറ്റ് നടക്കുക. ഇന്ത്യയില്‍് നിന്നും സംവിധായകന്‍ ഹോബം പബന്‍ കുമാര്‍, നിര്‍മാതാവ് പിതോബാഷ്, നിരൂപകന്‍ കെന്നിത് റൊസാരിയോ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.
ഷെഹ്നാദ് സംവിധായകുനും ഛായാഗ്രാഹകനുമായ വേണുവിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം എന്ന തന്റെ ആദ്യ ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ഏറ്റവും പുതിയി ചിത്രം സുരേഷ് നാരായന്‍ സംവിധാനം ചെയ്ത ഇരട്ട ജീവിതമാണ്.
