മലയാളത്തിലെ എക്കാലത്തേയും മികച്ച, സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്‍ഫടികം. മോഹന്‍ലാല്‍ നായകനായി ഒരുങ്ങിയ ചിത്രം ഭദ്രന്‍ ആയിരുന്നു സംവിധാനം ചെയ്‍തിരുന്നത്. ഇവര്‍ അങ്കിള്‍ ബണ്‍, സ്‍ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം എന്നീ ചിത്രങ്ങളിലും ഒന്നിച്ചിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‍നറായിരിക്കും. എന്നാല്‍ പുതിയ തലമുറയും കാണാന്‍ ഇഷ്‍ടപ്പെടുന്നതായിരിക്കും ചിത്രമെന്നും ഭദ്രന്‍ പറയുന്നു. ഭദ്രന്‍ തന്നെയായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. അതേസമയം ചിത്രം സ്‍ഫടികത്തിന്റെ രണ്ടാം ഭാഗം ആയിരിക്കില്ലെന്നും ഭദ്രന്‍ വ്യക്തമാക്കുന്നു.