ബാഹബലിക്ക് ശേഷം അതിശക്തമായ കഥാപാത്രവുമായി അനുഷ്‌ക ഷെട്ടി വീണ്ടും എത്തുന്ന ചിത്രമാണ് ബാഗമതി. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രേയാ ഘോഷാല്‍ ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് താമനാണ്. മന്ദാര എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

 ജയറാം, ഉണ്ണി മുകുന്ദന്‍, ആശ ശരത് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി. അശോഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.