തിരുവനന്തപുരം: ഇന്ന് തീയേറ്ററിൽ പ്രദർശനം ആരംഭിച്ച തമിഴ് ചിലച്ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. വിജയ് നായകനായ ചിത്രം തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എ, ബി, സി ക്ലാസ് വേർതിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളി താരം കീർത്തി സുരേഷാണ് നായിക.