നവമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് ഭക്തി എന്ന ഹ്രസ്വ ചിത്രം. പുറമെ ദൈവവിശ്വാസവും എന്നാല്‍ അകത്ത് മറ്റ് ചിന്തകളുമായി ജീവിക്കുന്ന പുതുതലമുറകളുടെ പ്രതിനിധിയാകുകയാണ് ഈ ഹ്രസ്വ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടി. അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹ്രസ്വ ചിത്രം. 

ദീപക് ശശികുമാറാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നത്. ഭക്തി എന്നു തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന് ഉചിതമായ പേര്. അടുത്തിടെ ഏറ്റവും അധികം ട്രോള്‍ വന്ന ചിത്രം കൂടിയാണിത്. പ്രശസ്ത സിനിമ-സീരിയല്‍ താരം നീന കുറുപ്പാണ് കൗമാരക്കാരിയുടെ അമ്മയായി വേഷമിട്ടിരിക്കുന്നത്. യൂട്യൂബില്‍ ഹ്രസ്വചിത്രം കണ്ടവരുടെ എണ്ണം മൂന്ന്‌ലക്ഷം കവിഞ്ഞു.