മഹേഷ് ബാബുവിന്റെ ഭരത് അനെ നേനു, ട്രെയിലര്‍ ഹിറ്റാകുന്നു
ആരാധകർക്ക് ആവേശം പകർന്ന് മഹേഷ് ബാബുവിന്റെ തെലുങ്കു ചിത്രം ഭരത് അനെ നേനുവിന്റെ പുതിയ ട്രെയിലർ എത്തിയിരിക്കുകയാണ്. ട്രെയിലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിലാളുകളാണ് യൂ ട്യൂബിൽ ട്രെയിലർ കണ്ടത്.

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനാകുന്ന ഭരത് അനെ നേനു അണിയറയിൽ ഒരുങ്ങുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. കിയര അഡ്വാനി നായികയാകുന്ന ചിത്രം സമകാലീന രാഷ്ട്രീയ കഥയാണ് പറഞ്ഞുവയ്ക്കുന്നത്. ട്രെയിലറിനൊപ്പം പുറത്തുവിട്ട് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ശ്രദ്ധ നേടിയിരിക്കുകയാണ്.
കോളേജ് ജീവിത്തിന്റെ നിറങ്ങളിൽ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തിൽ വേഷമിടുന്നത്. അഴിമതിക്കെതിരായ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ശ്രീമന്തുടു എന്ന് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭരത് അനെ നെനു.
ഏപ്രിൽ 20തിനാണ് സിനിമ തിയേറ്ററുകളിലെത്തുക.
