കൊച്ചി: തനിക്കു സിനിമയില്‍ ശത്രുക്കള്‍ ഉണ്ടെന്ന് നടി ഭാവന . ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ല പെണ്‍കുട്ടികള്‍ക്കുമായി, വിജയം കാണുന്നതു വരെ യുദ്ധം ചെയ്യും. സിനിമയില്‍ തനിക്കു ശത്രുക്കള്‍ ഉണ്ട് എന്നും താരം പറയുന്നു. മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് ഭാവന ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ.

എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ടുവരണം എന്നു തുറന്നു പറഞ്ഞവര്‍ എത്രയോ ഉണ്ട് എന്നും ഭാവന പറയുന്നു.