ബിഗ് ബോസ് ഹൗസിലെ ആദ്യദിനം ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. മത്സരാര്‍ഥികളായ 16 പേര്‍ പരസ്യ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ടീമിനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്ന ഒരാളുടെ പേര് പറയാനായിരുന്നു 'ബിഗ് ബോസി'ന്‍റെ നിര്‍ദേശം. തുടര്‍ന്ന് ഏറ്റവുമധികം വോട്ട് ലഭിച്ച ശ്വേതാ മേനോനെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ശ്വേതാ മേനോന് ശേഷം എണ്ണത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് രഞ്ജിനി ഹരിദാസിനായിരുന്നു.
ഞായറാഴ്‍ച മോഹന്‍ലാല്‍ പങ്കെടുത്ത ഉദ്ഘാടന എപ്പിസോഡിന് ശേഷം ആദ്യദിനത്തിലെ, പതിനാറ് മത്സരാര്‍ഥികളുടെ ജീവിതമായിരുന്നു തിങ്കളാഴ്ചത്തെ ഒരു മണിക്കൂര്‍ എപ്പിസോഡില്‍ എത്തിയത്. മനക്കണ്ണ് എന്നായിരുന്നു മത്സരാര്‍ഥികള്‍ക്കായുള്ള മറ്റൊരു ടാസ്‍കിന്‍റെ പേര്. പങ്കെടുക്കുന്ന പതിനാറ് പേരില്‍ ഈ അവസരത്തിന് യോഗ്യതയില്ലെന്ന് തോന്നുന്ന ഒരാളുടെ പേര് പറയാനായിരുന്നു നിര്‍ദേശം. അതിഥി രാജിന്‍റെ പേരാണ് കൂടുതല്‍ പേരും ഈ ടാസ്‍കില്‍ പറഞ്ഞത്.
