ബിഗ്ബോസ് ഹൗസിലെ മുപ്പത്തിയെഴാമത്തെ എപ്പിസോഡില്‍ അടുത്ത ആഴ്ചത്തേക്കുള്ള എവക്ഷനുള്ള ആളുകളെ നോമിനേറ്റ് ചെയ്തു. കഴിഞ്ഞ തവണത്തെപ്പോലെ ഓപ്പണായി ആയിരുന്നു ഇത്തവണയും പുറത്താക്കേണ്ടവരുടെ ലിസ്റ്റ് തിരഞ്ഞെടുക്കല്‍ നടന്നത്.

ബിഗ്ബോസ് ഹൗസിലെ മുപ്പത്തിയെഴാമത്തെ എപ്പിസോഡില്‍ അടുത്ത ആഴ്ചത്തേക്കുള്ള എവക്ഷനുള്ള ആളുകളെ നോമിനേറ്റ് ചെയ്തു. കഴിഞ്ഞ തവണത്തെപ്പോലെ ഓപ്പണായി ആയിരുന്നു ഇത്തവണയും പുറത്താക്കേണ്ടവരുടെ ലിസ്റ്റ് തിരഞ്ഞെടുക്കല്‍ നടന്നത്. എന്നാല്‍ കരിവാരിതേക്കുന്ന പ്രക്രിയ അല്ലായിരുന്നു ഇത്തവണ. പകരം ബിഗ്ബോസ് കുടുംബത്തിലെ അംഗങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന വ്യക്തിയെ മാലയിടിക്കണം.

ഇത്തരത്തില്‍ ബിഗ്ഹൗസ് ഹൗസിലെ അംഗങ്ങളുടെ ഏഴ് വോട്ട് നേടി ദിയസനയും, ആറ് വോട്ട് നേടി അര്‍ച്ചനയും, മൂന്ന് വോട്ട് നേടി പേര്‍ളി മാണിയും നോമിനേറ്റ് ചെയ്യപ്പെട്ടു. ഈ സമയത്ത് ഇടപെട്ട ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ ക്യാപ്റ്റനായ സാബുവിന് രണ്ടുപേരെക്കൂടി നോമിനേറ്റ് ചെയ്യാം എന്ന് അറിയിച്ചു. സാബു ബഷീറിനെയും, ശ്രീനിഷിനെയും മാലയണിയിച്ച് അടുത്ത ആഴ്ചത്തേക്കുള്ള എവക്ഷനിലേക്ക് തള്ളിവിട്ടു.

ബഷീര്‍ ഒരു ടാസ്കിന്‍റെ അധികാരത്തില്‍ കയര്‍ത്ത് സംസാരിച്ചത് മനസില്‍വച്ചാണോ എന്ന് വ്യക്തമല്ലെങ്കിലും. അമിത ആത്മവിശ്വാസമാണ് ബഷീറിനെ ഈ പ്രക്രിയയിലേക്ക് തള്ളിവിടാന്‍ കാരണം എന്ന് സാബു വ്യക്തമാക്കി. ശ്രീനിഷ് ചില അധികാരങ്ങള്‍ കാണിക്കുന്നു എന്നതാണ് സാബു കണ്ടെത്തിയ കാരണം. ഇതോടെ അടുത്ത ആഴ്ച ബിഗ്ബോസ് ഹൗസിനോട് വിടപറയാന്‍ നില്‍ക്കുന്നവരുടെ എണ്ണം നാലായി.