രാജേഷ്-ടിസ്പിന്‍ രംഗങ്ങള്‍ സഭ്യത ലംഘിക്കുന്നത് പരാതിയുമായി വിദ്യാര്‍ത്ഥി
മുംബൈ: തമിഴ് ഉള്പ്പെടെയുളള ഭാഷകളില് തരംഗമായി മാറിയ ബിഗ് ബോസ് മലയാളത്തിലും ആരംഭിക്കാനിരിക്കെ മറാത്തി പതിപ്പിന് തിരിച്ചടി. വലിയ വിവാദങ്ങളാണ് മഹേഷ് മഞ്ചരേക്കര് അവതരിപ്പിക്കുന്ന ഷോയ്ക്ക് നേരെ ഉയരുന്നത്. ഷോ എല്ലാ സഭ്യതകളും ലംഘിച്ചുവെന്നാരോപിച്ച് നാസികിലെ ഒരു വിദ്യാര്ത്ഥി പരാതി നല്കിയതാണ് ചര്ച്ചകള്ക്കിടയാക്കിയത്. ഷോയിലെ മത്സരാര്ഥികളായ രാജേഷ് ശൃംഗാപുരയും രേഷം ടിസ്പിനും സഭ്യമല്ലാത്ത രീതിയില് പെരുമാറുന്നുവെന്നാണ് കോടതിയില് നല്കിയ പരാതിയില് പറയുന്നത്.
തന്റെ ഭാര്യ സമ്മതിച്ചാല് ടിസ്പിനെയും വിവാഹം ചെയ്യാമെന്ന് രാജേഷ് പറയുന്നുണ്ട്. ഇത് വിവാദമായിരുന്നു. കൂടാതെ ടിപ്സിന് പ്രണയാമാണെന്ന് അറിയിച്ച് രാജേഷിനെ ചുംബിക്കുന്നതും ബിഗ് ബോസിലൂടെ പുറത്ത് വിട്ടിരുന്നു. ഇത് കുട്ടികള്കൂടി കാണുന്ന പരിപാടിയായതിനാണെന്നും ഇത്തരം രംഗങ്ങള് കുട്ടികളെ വഴി തെറ്റിക്കുമെന്നുമുള്ള ആരോപണങ്ങളാണ് ബിഗ് ബോസിനെതിരെ ഉയരുന്നത്. വിഷയം ചര്ച്ചയായതോടെ ഷോയില് കര്ശന നിയന്ത്രണമുണ്ടാകുമെന്ന് മഹേഷ് മഞ്ചരേക്കര് പറഞ്ഞു.
