ബിഗ് ബോസില്‍ ഇനി ആകെ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ എട്ടുപേരാണ്.

ബിഗ് ബോസിലെ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലുള്ള രണ്ടുപേര്‍ സുരക്ഷിതര്‍. അര്‍ച്ചനയും അരിസ്റ്റോ സുരേഷുമാണ് സേഫ് സോണിലാണെന്ന് ബിഗ് ബോസ് അറിയിച്ചത്.

ബിഗ് ബോസില്‍ ഇനി ആകെ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ എട്ടുപേരാണ്. അതില്‍ ആറുപേരായിരുന്നു ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. അര്‍ച്ചനയും അരിസ്റ്റോ സുരേഷും സുരക്ഷിതരായതോടെ അവശേഷിക്കുന്ന നാല് പേരില്‍ നിന്ന് ഒന്നോ അതിലധികമോ പേര്‍ ഇന്നത്തെ എപ്പിസോഡില്‍ പുറത്താവും. സാബുമോന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാസി എന്നിവരാണ് ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇനി അവശേഷിക്കുന്നത്.