ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ ഈ വാരത്തിലെ എലിമിനേഷന്‍ പ്രഖ്യാപിച്ചു. ആകെ അവശേഷിച്ച എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബഷി എന്നിവരായിരുന്നു എലിമിനേഷന്‍ ലിസ്റ്റില്‍. അതില്‍ ബഷീര്‍ ബഷിയാണ് ഇത്തവണ പുറത്തേക്ക് പോകുന്നത്. 

എലിമിനേഷന്‍ ലിസ്റ്റിലെ ആറില്‍ നാല് പേര്‍ ഇന്നത്തെ എപ്പിസോഡില്‍ പലപ്പോഴായി സേഫ് സോണിലേക്ക് എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ അവശേഷിച്ചത് ശ്രീനിഷ് അരവിന്ദും ബഷീര്‍ ബഷിയുമാണ്. ഇവരെ പുറത്തേക്ക് വിളിച്ച് നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം.