ഇപ്പോള്‍ അവശേഷിക്കുന്ന നാല് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഗ്രാന്റ് ഫിനാലെയില്‍ എലിമിനേഷന്‍ ആരംഭിച്ചു. പ്രേക്ഷകരുടെ വോട്ട് മാത്രം മാനദണ്ഡമാക്കിയാണ് ഇന്ന് വിജയിയെ പ്രഖ്യാപിക്കുകയെന്നും അത് അംഗീകരിക്കുകയാണ് നമുക്കെല്ലാം ചെയ്യാനുള്ളതെന്നും പറഞ്ഞതിന് ശേഷമായിരുന്നു ആദ്യത്തെ എലിമിനേഷന്‍. അഞ്ച് പേരില്‍ ആരാണ് ആദ്യം പുറത്തേക്ക് വരുകയെന്ന് തനിക്കും അറിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് ഹൗസിലേക്ക് മുഖംമൂടി ധരിച്ച രണ്ടുപേര്‍ എത്തി അരിസ്റ്റോ സുരേഷിനെ വീടിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാന്റ് ഫിനാലെയില്‍ ഇനി അവശേഷിക്കുന്നത് നാല് പേര്‍ മാത്രം. പേളി മാണി, സാബുമോന്‍, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവര്‍. ഇതില്‍ ആരാണ് ഫൈനല്‍ ടൈറ്റിലിന് അവകാശിയെന്ന് വരും മിനിറ്റുകളില്‍ അറിയാം.

ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന നാല് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം അവശേഷിക്കുന്ന അഞ്ച് പേര്‍ക്കായുള്ള വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചു.