ലക്ഷ്വറി ബജറ്റ് ടാസ്‍ക് വെളിപ്പെടുത്തി ബിഗ് ബോസ്

ബിഗ് ബോസ് ഹൗസില്‍ 16 മത്സരാര്‍ഥികള്‍ 100 ദിവസങ്ങള്‍ കഴിയേണ്ടത് പലവിധ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്. പതിനാറ് പേരില്‍ നിന്ന് രണ്ടാം എപ്പിസോഡില്‍ ശ്വേതാ മേനോനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നു. ഷോയുടെ രണ്ടാംദിനമായ ചൊവ്വാഴ്‍ച മത്സരാര്‍ഥികള്‍ക്കുള്ള ലക്ഷ്വറി ബജറ്റ് ടാസ്‍ക് എന്താണെന്ന് വെളിപ്പെടുത്തി.

പോപ്പുലര്‍ സിനിമ ഗാനങ്ങള്‍ക്കൊപ്പിച്ച് നൃത്തം ചെയ്യുക എന്നതായിരുന്നു ഷോയുടെ രണ്ടാംദിനം മത്സരാര്‍ഥികള്‍ക്ക് നല്‍കിയ ലക്ഷ്വറി ബജറ്റ് ടാസ്‍ക്. അതിനായി ഓരോരുത്തര്‍ക്കും ഓരോ ഗാനവും നല്‍കിയിരുന്നു. അതാത് ഗാനങ്ങള്‍ക്ക് മാത്രം ഓരോരുത്തരും നൃത്തം ചെയ്‍താല്‍ മതിയാവും. ലിവിങ് റൂമില്‍ പ്രത്യേകം തയ്യാറാക്കിയ കറങ്ങുന്ന വേദിയിലാണ് പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യേണ്ടത്. അപ്രതീക്ഷിതമായിട്ടായിരിക്കും ബിഗ് ബോസ് ഹൗസിലെ മൈക്കുകളിലൂടെ ഗാനം കേട്ടുതുടങ്ങുക എന്നതും കൗതുകം. ഗാനം കേട്ടാല്‍ ഉടന്‍ തന്നെ ലിവിങ് റൂമിലെ പ്രത്യേത വേദിയിലെത്തി ഏറ്റവും നന്നായി നൃത്തം ചെയ്യുന്നവര്‍ക്ക് ലക്ഷ്വറി ബജറ്റ് അനുവദിക്കുമെന്നാണ് ബിഗ് ബോസിന്‍റെ വാഗ്‍ദാനം. 

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികള്‍ക്ക് സാധാരണ വിളമ്പുന്ന അടിസ്ഥാന ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്ന് വ്യത്യസ്‍തമായി വേറിട്ട ഭക്ഷണം, ലക്ഷ്വറി ബജറ്റ് ലഭിക്കുന്നവര്‍ക്ക് ആവശ്യപ്പെടാനാവും.