ബിഗ് ബോസില്‍ ഗ്രാന്‍റ്  ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യരല്ലാത്തവരെ നോമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് എലിമിനേഷനായുള്ള നോമിനോഷന്‍ പ്രക്രിയ നടത്തിയത്. ആകെയുള്ള എട്ടുപേരില്‍ ആറ് പേരും നോമിനേറ്റ് ചെയ്യപ്പെട്ടു എന്നതാണ് നിവലില്‍ അവസ്ഥ. അതിനിടയിലെ ചര്‍ച്ചിയില്‍ ഗ്രാന്‍റ് ഫിനാലെയില്‍ ആര് ജയിക്കുമെന്ന് എല്ലാവര്‍ക്കും ആകാംഷയുണ്ട്.  അരിസ്റ്റോ സുരേഷ് ഗ്രാന്‍റ് ഫിനാലെയില്‍ വിജയിക്കുമെന്നാണ് പേളിയുടെ അഭിപ്രായം.

അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ വട്ടത്തെ നോമിനേഷന്‍റെ പ്രത്യേകത. ഇനി ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമുള്ള ബിഗ് ബോസിന്റെ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷന്‍ പ്രക്രിയ.

ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് കരുതുന്ന രണ്ടുപേരെ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. മത്സരാര്‍ഥികളുടെ കട്ടൗട്ടുകള്‍ ഓരോന്നിലും വച്ചിരുന്ന ഹൃദയ മാതൃകകളിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു നോമിനേഷന്‍ രീതി. ക്യാപ്റ്റന്‍ ഒഴികെയുള്ളവര്‍ക്കാണ് ബിഗ് ബോസ് ഈ രീതി നിര്‍ദേശിച്ചത്. അവസാനം ക്യാപ്റ്റന്‍ അതിഥി റായ്‌യോട് രണ്ട് പേരുടെ പേര് നേരിട്ട് നിര്‍ദേശിക്കാനും പറഞ്ഞു. 

ബഷീര്‍ ബാസി, അര്‍ച്ചന എന്നിവര്‍ പേളി മാണി, ശ്രീനിഷ് അരവിന്ദ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ഷിയാസ് കരിം- സാബുവിനെയും അര്‍ച്ചനയെയും നോമിനേറ്റ് ചെയ്തു.   ശ്രീനിഷ് സാബുവിനെയും അര്‍ച്ചനയെയും നോമിനേറ്റ് ചെയ്തു. പേളിയും സാബുവിനെയും അര്‍ച്ചനെയുമാണ് നോമിനേറ്റ് ചെയ്തത്.  സാബു തിരിച്ച് ശ്രീനിഷിനെയും പേളിയെയും നോമിനേറ്റ് ചെയ്തു.  

അരിസ്റ്റോ സുരേഷ് സാബുവിനെയും അര്‍ച്ചനയെയും നോമിനേറ്റ് ചെയ്തത് ശ്രദ്ധേയമായി. ക്യാപ്റ്റനെന്ന നിലയില്‍ അതിഥി ബഷീര്‍ ബാസി അരിസ്റ്റോ സുരേഷ് എന്നിവരെയും നോമിനേറ്റ് ചെയ്തു.  ഇതനുസരിച്ച് ആറ് പേര്‍ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബാസി എന്നിവര്‍. ലിസ്റ്റില്‍ ഉള്‍പ്പെടാതെയിരുന്നത് ക്യാപ്റ്റന്‍ അതിഥി റായ്‌യും ഷിയാസ് കരീമും മാത്രമാണ്