ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ നോമിനേഷന്‍ വഴിയുള്ള അവസാന എലിമിനേഷന്‍ പ്രഖ്യാപിച്ചു. അവതാരകനായ മോഹന്‍ലാല്‍ പങ്കെടുത്ത എപ്പിസോഡിലാണ് ഈ വാരം ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോകുന്ന ഒരാളുടെ പേര് പ്രഖ്യാപിച്ചത്. അര്‍ച്ചന സുശീലന്‍, സാബുമോന്‍, ഷിയാസ് കരിം, പേളി മാണി എന്നിവരായിരുന്നു ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍. അതില്‍ അര്‍ച്ചനയാണ് ഈ വാരം പുറത്തേക്ക് പോകുന്നത്.

ഏറെ നാടകീയമായിട്ടായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ എപ്പിസോഡ്. ആദ്യം സാബുവിനെയും പിന്നീട് പേളിയെയും മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചു. എന്നാല്‍ പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച് ഇവര്‍ പരാജയപ്പെടുകയും തുടര്‍ന്ന് ബിഗ് ബോസ് തിരികെ വിളിക്കുകയുമായിരുന്നു. ഇരുവരും സുരക്ഷിതരാണെന്നും ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് ലിസ്റ്റില്‍ അവശേഷിച്ചിരുന്നത് ഷിയാസും അര്‍ച്ചനയുമാണ്. ഇതില്‍ അര്‍ച്ചനയോട് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു.