മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഏറ്റവുമൊടുവില്‍ അര്‍ച്ചനയും പുറത്തായതോടെ അതിഥി, പേളി, സാബു, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് എന്നിവരാണ് ബിഗ് ബോസ്സില്‍ അവശേഷിക്കുന്നത്. ആരാകും ബിഗ് ബോസ് വിന്നര്‍ എന്നാണ് ഇനി അവശേഷിക്കുന്ന ചോദ്യം. ബിഗ് ബോസ് ആരാധകരും പുറത്തുപോയവരില്‍ ചിലരും പറയുന്നത് സാബു ജയിക്കും എന്നാണ്. എന്നാല്‍ തനിക്ക് ജയിക്കണമെന്നില്ലെന്നാണ് സാബു പറയുന്നത്.

വിജയി ആകാൻ എന്തുകൊണ്ട് അവകാശപ്പെടുന്ന് എന്ന് പറയാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ആദ്യം കണ്‍ഫഷൻ റൂമിലെത്തിയത് അരിസ്റ്റോ സുരേഷ് ആണ്. താൻ ആത്മാര്‍ഥമായി ആണ് പങ്കെടുക്കുന്നത് എന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. പ്രേക്ഷകരുടെ പിന്തുണയാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്നും ആരുമായും പ്രശ്‍നത്തിന് പോയില്ലെന്നും ശ്രീനിഷ് പറഞ്ഞു. വിജയി ആയി തന്നെ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു അതിഥിയുടെ പ്രതികരണം. എല്ലാവരും പിന്തുണയ്ക്കണമെന്നും അതിഥി അഭ്യര്‍ഥിച്ചു.

പിന്നീട് എത്തിയത് പേര്‍ളി മാണിയായിരുന്നു. ചിരിച്ചുകളിച്ച് നടക്കുന്ന പേളിയെയാണ് എല്ലാവരും മുമ്പ് കണ്ടതെന്നും ഇവിടെ തന്റെ എല്ലാ സ്വഭാവവും എല്ലാവരും കണ്ടെന്നും പേളി പറഞ്ഞു. തനിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും അര്‍ഹിക്കുന്നയാള്‍ക്ക് വോട്ട് ചെയ്‍താല്‍ മതിയെന്നും പേര്‍ളി പറഞ്ഞു. തനിക്ക് ജയിക്കണമെന്നില്ലെന്നും ഇഷ്‍ടമുള്ളയാള്‍ക്ക് വോട്ട് ചെയ്‍താല്‍ മതിയെന്നായിരുന്നു സാബു പറഞ്ഞത്. പിന്നീട് എത്തിയ ഷിയാസ് പറഞ്ഞത് ജയിക്കാനായിട്ടാണ് വന്നത് എന്നായിരുന്നു. ഇവിടെ വന്നപ്പോഴാണ് തന്റെ കുറവുകളും കഴിവുകളും മനസ്സിലാക്കിയതെന്നും ഷിയാസ് പറഞ്ഞു.