'ഒരായിരം കിനാക്കളാല്‍'  ട്രെയിലര്‍ കാണാം

ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത 'ഒരായിരം കിനാക്കളാല്‍' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ്. ലണ്ടനില്‍നിന്ന് നാട്ടിലെത്തിയ നായകന്റെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്. സാക്ഷി അഗര്‍വാള്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരണ് ചിത്ത്രതിലെ പ്രധാന കഥാപാത്രങ്ങള്‍