അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നതറിഞ്ഞ് പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങളും ആവേശത്തിലാണ്. മറ്റ് സിനിമയ്‌ക്കൊന്നും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബി 2 വിന് ലഭിച്ചത്. 

 പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കല്‍, ഹരീഷ്, ടൊവിനോ, ആഷിഖ് അബു, സണ്ണി വെയ്ന്‍ തുടങ്ങിയ താരനിരയാണ് ബിലാലിനെ ആവേശത്തോടെ വരവേറ്റത്. 

കഥ പറച്ചിലിലും സംഭാഷണങ്ങളിലും ഛായാഗ്രഹണത്തിലും പുതിയ ഭാവുകത്വമാണ് ചിത്രം മുന്നോട്ടുവെച്ചത്. നാലു സഹോദരങ്ങേെളയും അവരെ എടുത്ത് വളര്‍ത്തിയ ഒരമ്മയുടെയും കഥയാണ് ബിഗ്ബിയില്‍ കണ്ടത്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഈ സിനിമയുടെ രണ്ടാം ഭാഗമെത്തുമ്പോള്‍ വളരെ വലിയ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന് 10 വര്‍ഷം തികയുമ്പോഴാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്,. ബിഗ്ബിയില്‍ സറ്റൈലിഷ് കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.