ശീതള പാനിയ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറില്ലെന്ന് പറഞ്ഞ് നടി ബിപാഷ. താന്‍ ഉപയോഗിക്കാത്ത കാര്യങ്ങള്‍ പരസ്യം ചെയ്യാനില്ലെന്നാണ് ബിപാഷ പറയുന്നത്. വന്‍തുകയുടെ പ്രതിഫലമാണ് ബിപാഷ വേണ്ടെന്നുവച്ചത്.

ഞാന്‍ ഇത്തരം ശീതളപാനിയങ്ങള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കാന്‍ മറ്റുള്ളവരോട് പറയാന്‍ എനിക്ക് ആകില്ല. ഫിറ്റ്നസ്സിന്റെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തെ കുറഇച്ചും യുവാക്കളെ ബോധവത്ക്കരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിപാഷ പറഞ്ഞു.

നേരത്തെ പി ഗോപിചന്ദും വിരാട് കോലിയും ഇങ്ങനെ ശീതള പാനിയത്തിന്റെ പരസ്യത്തിന്റെ മോഡലാകാനുള്ള അവസരം നിരസിച്ചിട്ടുണ്ട്.