അണ്ടര്‍ വേള്‍ഡ് സീരിസിലെ അഞ്ചാമത് ചിത്രം ബ്ലഡ് വാര്‍സ് അടുത്ത വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നു എന്നതാണ് പ്രത്യേകത.

ലൈക്കനുകളും രക്തരക്ഷസ്സുകളും തമ്മിലുള്ള തീരാ യുദ്ധം. അതിനിടയില്‍ പെട്ടുപോകുന്ന സെലിന്‍. ഒരിക്കല്‍കൂടി സാങ്കല്‍പ്പിക ലോകത്തിലെ മായ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഹോളിവുഡ്. സെലിനായി കെറ്റ് ബെക്കിന്‍സേല്‍ തന്നെ എത്തുന്നു. ലൈക്കനും രക്തരക്ഷസുകളായ വാംപയറുകളും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചേ മതിയാകൂ. അതിനായുള്ള സെലിന്റെ ശ്രമങ്ങളാണ് അണ്ടര്‍വേള്‍ഡ് അഞ്ചാം ഭാഗം. സെലിന്റെ സുഹൃത്ത് ഡേവിഡ് ആയി തിയോ ജെയിംസും ഡേവിഡിന്റെ അച്ഛന്റെ വേല്‍ത്തില്‍ ചാള്‍സ് ഡാന്‍സും എത്തുന്നു.കോറി ഗുഡ്മാന്റെയാണ് രചന. ഔട്‍ലാന്‍ഡര്‍, ദ ഡേ ആഫ്റ്റര്‍ ടുമാറോ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അന്ന ഫോര്‍സ്റ്ററാണ് ബ്ലഡ് വാര്‍സ് സംവധാനം ചെയ്‍തിരിക്കുന്നത്. ഈ വെള്ളിയാഴ്ച  ചിത്രം 3 ഡിയില്‍ ഇംഗ്ലീഷ് ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.