രൺവീറിനൊപ്പമുള്ള താരത്തിന്റെ സെൽഫിയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുംബൈയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിക്കി കൗശൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഉറിയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. 

ഒരൊറ്റ കണ്ണിറുക്കൽകൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തിലെ കണ്ണിറുക്കൽ രം​ഗത്തിലൂടെയാണ് പ്രിയ ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. തൻറെ ആദ്യ ചിത്രം റിലീസ് ആകും മുമ്പേ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ. 

‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിൽ ചുവടുവയ്ക്കുന്നത്. 70 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് മുമ്പ് പ്രിയ ബോളിവുഡിൽ എത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ബോളിവുഡ് സൂപ്പർ താരം രണ്‍വീര്‍ സിം​ഗിനൊപ്പമാണ് പ്രിയ എത്തുക എന്നായിരുന്നു വാർത്ത. ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ഉണ്ടായില്ല.

View post on Instagram

എന്നാൽ ഇത് ശരിയാണോയെന്ന് സംശയിക്കാവുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രൺവീറിനൊപ്പമുള്ള താരത്തിന്റെ സെൽഫിയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുംബൈയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വിക്കി കൗശൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഉറിയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. വിക്കി കൗശലിന്റെ കൂടെയുളള പ്രിയയുടെ ഒരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

View post on Instagram