മലയാളികളുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ശ്രേയാ ജയദീപ്. കൊഞ്ചല്‍ മാറാത്ത സ്വരത്തില്‍ ശ്രേയ പാടുമ്പോള്‍ ഓരോ മലയാളിയും അതില്‍ ലയിച്ച് ചേരാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് താരം.

മനോജ് കെ ജയന്‍ ലെനതുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബോണ്‍സായി എന്ന ചിത്രത്തിലാണ് ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്.  ചിത്രത്തിന്റ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സന്തോഷ് പെരിങ്ങാത്ത്് ആണ്.  സുരേഷ് കെ. പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോഹരമായ  ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.