നിലവിൽ ഒൻപത് മലയാളം സിനിമകളാണ് റി റിലീസ് ചെയ്തത്.

ന്നത്തെ കാലത്ത് ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. ഈ അവസരത്തിലാണ് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സിനിമകൾ വീണ്ടും റി റിലീസ് ചെയ്യുന്നത്. അവയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കും എന്നത് ചിലപ്പോൾ പറയാൻ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ മലയാളത്തിൽ ആ​ദ്യം റി റിലീസ് ചെയ്ത സ്ഫടികം മുതൽ ഒടുവിൽ റിലീസ് ചെയ്ത ഛോട്ടാ മുംബൈ വരെ വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.

നിലവിൽ ഒൻപത് മലയാളം സിനിമകളാണ് റി റിലീസ് ചെയ്തത്. ഇതിൽ അഞ്ച് സിനിമകളും മോഹൻലാലിന്റേതാണ്. മറ്റുള്ളവ മമ്മൂട്ടിയുടേതും. ജൂൺ ആറിന് തിയറ്ററുകളിൽ എത്തിയ ഛോട്ടാ മുംബൈ വലിയ ആവേശമാണ് തിയറ്ററുകളിലും ബോക്സ് ഓഫീസിലും സൃഷ്ടിച്ചത്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ തുടരുന്നുണ്ട്. ഈ അവസരത്തിൽ ഇതുവരെ റി റിലീസ് ചെയ്ത മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ലിസ്റ്റിൽ ഒന്നാമതുള്ളത് ആദ്യ റിലീസ് വേളയിൽ വൻ പരാജയം നേരിട്ട ദേവദൂതൻ ആണ്. 4.25 കോടിയാണ് ദേവദൂതൻ റി റിലീസിലൂടെ നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

3.15 കോടി നേടി സ്ഫടികം ആണ് രണ്ടാമത്. മൂന്നാം സ്ഥാനം മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ആണ്. 3.10 കോടിയാണ് ഈ പടം റി റിലീസിൽ നേടിയത്. നാലാം സ്ഥാനത്ത് 2.85 കോടി നേടി ഛോട്ടാ മുംബൈ ആണ്. ഇത് റി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ മാത്രം കണക്കാണ്. നിലവിൽ ചിത്രത്തിന് ബുക്കിം​ഗ് നടക്കുന്നുണ്ടെങ്കിലും കളക്ഷൻ വിവരങ്ങൾ ട്രാക്കർന്മാർ പുറത്തുവിട്ടിട്ടില്ല. ഒരു വടക്കൻ വീര ​​ഗാഥ, വല്യേട്ടൻ, ആവനാഴി എന്നിവയാണ് ലിസ്റ്റിലുള്ള മമ്മൂട്ടി പടങ്ങൾ. പാലേരി മാണിക്യവും മമ്മൂട്ടിയുടേതായി റി റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റിലീസ് ചെയ്ത പലേരി മാണിക്യം ആദ്യ റിപ്പോർട്ടുകൾ പ്രകാരം ഒരു ലക്ഷത്തിന് താഴെ ആയിരുന്നു കളക്ട് ചെയ്തത്. പിന്നീട് കളക്ഷൻ റിപ്പോർട്ടൊന്നും പുറത്തുവന്നിരുന്നില്ല.

മലയാള റി റിലീസ് കളക്ഷനുകൾ ഇങ്ങനെ

ദേവദൂതൻ - 4.25 കോടി

സ്ഫടികം - 3.15 കോടി

മണിച്ചിത്രത്താഴ്- 3.10 കോടി

ഛോട്ടാ മുംബൈ - 2.85 CR* (7Days)

ഒരു വടക്കൻ വീര​ഗാഥ - 1.10 കോടി

വല്യേട്ടൻ - 70 ലക്ഷം

ലൂസിഫർ - 40 ലക്ഷം

ആവനാഴി - 18 ലക്ഷം

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്