അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്‌ലൻ നായകനായ 'മോളിവുഡ് ടൈംസ്' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുന്നു. സിനിമയിൽ വിജയിക്കാൻ ശ്രമിക്കുന്ന യുവാവിൻ്റെ കഥ പറയുന്ന ചിത്രം, ആദ്യ രണ്ട് ദിവസം കൊണ്ട് കളക്ഷനില്‍ മുന്നേറുന്നു.

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ നസ്‌ലന്റെ സിനിമയാണ് മോളിവുഡ് ടൈംസ്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം രണ്ട് ദിവസം മുൻപ് തിയറ്ററുകളിലേക്ക് എത്തി. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 8.45 കോടി രൂപയാണ് മോളിവുഡ് ടൈംസ് രണ്ട് ദിവസം കൊണ്ട് നേടിയിരിക്കുന്നത്. കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും വിദേശത്തും ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിലും മോളിവുഡ് ടൈംസ് മികച്ച കളക്ഷനുകൾ നേടുമെന്നാണ് വിലയിരുത്തലുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'സിനിമയെ വെറും വിനോദമെന്നതിലുപരി, ഒരു സ്വപ്നമായും ജീവിതലക്ഷ്യമായും കാണുന്ന ഓരോരുത്തർക്കും ഒരുപാട് ചിന്തിക്കാൻ വക നൽകുന്ന സിനിമ. അതാണ് മോളിവുഡ് ടൈംസ്', എന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്. നസ്‌ലന്റെ സിനിമാ കരിയറിലെ മികച്ചൊരു വേഷം കൂടിയാണ് ചിത്രത്തിലേതെന്നും വിലയിരുത്തലുകൾ ഉണ്ട്. മലയാള സിനിമയിൽ ഒരു പേര് ഉണ്ടാക്കണമെന്ന വലിയ സ്വപ്നവുമായി എത്തുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ യാത്രയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സിനിമയോടുള്ള അമിതമായ പാഷനും വിജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും അവനെ പല സാഹചര്യങ്ങളിലേക്കും നയിക്കുന്നു. സ്വപ്നങ്ങൾക്കു പിന്നിലെ കഠിനമായ യാഥാർത്ഥ്യങ്ങളും സിനിമാ ലോകത്തിന്റെ രാഷ്ട്രീയം നിറഞ്ഞ ഇടനാഴികളും ചിത്രം അവതരിപ്പിച്ചിരിക്കുന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രമാണ് മോളിവുഡ് ടൈംസ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming