Asianet News MalayalamAsianet News Malayalam

അന്നാ ബെന്നിന്റെ കൊട്ടുകാളിക്ക് ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കാനായോ?, കണക്കുകള്‍

കൊട്ടുകാളി ആകെ നേടിയത്.

Anna Benn Kottukkaali global collection report out hrk
Author
First Published Aug 30, 2024, 3:28 PM IST | Last Updated Aug 30, 2024, 4:51 PM IST

അന്നാ ബെൻ നായികയായ തമിഴ് ചിത്രമാണ് കൊട്ടുകാളി. മികച്ച പ്രകടനമാണ് അന്നാ ബെൻ ചിത്രത്തില്‍ നടത്തിയതെന്നാണ് പ്രതികരണം. കൊട്ടുകാളിക്ക് നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്. സൂര്യ നായകനായ കൊട്ടുകാളി 1.53 കോടി രൂപയാണ് ആകെ ആഗോളതലത്തില്‍ നിന്ന് കളക്ഷനായി നേടിയിരിക്കുന്നത്.

ചെറിയ ബജറ്റില്‍ എത്തിയ ഒരു ചിത്രവും ആയതിനാലും വാണിജ്യ സ്വഭാവമില്ലാത്തതിനാലും കൊട്ടുകാളി കളക്ഷൻ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. കമല്‍ഹാസൻ സൂര്യ നായകനാകുന്ന കൊട്ടുകാളിയെ കുറിച്ച് എഴുതിയ കുറിപ്പ് ശിവകാര്‍ത്തികേയൻ പുറത്തുവിട്ടിരുന്നു. തമിഴില്‍ ഇനിയും ഇങ്ങനത്തെ നല്ല സിനിമകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് കമല്‍ഹാസൻ എഴുതിയിരുന്നുന്നു.  ഇങ്ങനെ കൊട്ടുകാളി മനോഹരമായ ഒരു സിനിമാ ഭാഷയിലെടുത്തതിന് അഭിനന്ദനമെന്നും കമല്‍ഹാസൻ എഴുതിയിരുന്നു.

സൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം പി എസ് വിനോദ് രാജാണ്. കൊട്ടുകാളിയുടെ നിര്‍മാണം നടൻ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23നാണ് അന്നാ ബെൻ ചിത്രം കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.

സൂരി നായകനായി വേഷമിട്ട മുമ്പെത്തിയ ചിത്രായ ഗരുഡന് ഇന്ത്യയില്‍ ഏകദേശം മൂന്ന് കോടിയോളം റിലീസിന് മാത്രം നേടാൻ കഴിഞ്ഞിരുന്നു. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴും ഹിറ്റായിരുന്നു.  ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കര്‍ രാജയും ആണ്.

Read More: ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios