പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. 

ചെന്നൈ: ജെയിംസ് കാമറൂണിന്‍റെ അവതാർ 2 ദ വേ ഓഫ് വാട്ടര്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിജയയാത്ര തുടരുകയാണ്. 200 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഈ ചിത്രം. തെന്നിന്ത്യയിൽ നിന്ന് റെക്കോർഡ് കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്. അവതാർ 2 ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 100 ​​കോടി കടന്നിരുന്നു.

അവതാർ: ദി വേ ഓഫ് വാട്ടർ ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമാണ് നേടിയത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്തചിത്രം ഡിസംബർ 16-ന് റിലീസ് ചെയ്ത ദിനം 53.10 കോടി നേടി. 2019 ല്‍ ഇറങ്ങിയ ആവഞ്ചേര്‍സ് എന്‍ഡ് ഗെയിം കഴിഞ്ഞാൽ ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഏറ്റവും ഉയർന്ന ബോക്‌സ് ഓഫീസ് ഓപ്പണറായി അവതാർ 2 മാറി. 

അവതാർ 2 ഇപ്പോൾ ഇന്ത്യന്‍ ബോക്സോഫീസിൽ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഡിസംബർ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തിൽ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷൻ 193.30 കോടി രൂപയായി.

പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. 

നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാര്‍ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാം വർത്തിംഗ്ടൺ, സിഗോർണി വീവർ, സോ സൽദാന, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാർ: ദി വേ ഓഫ് വാട്ടർ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ 22-ാമത് ഐമാക്സ് സ്ക്രീന്‍; കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്ററിന് തിരുവനന്തപുരത്ത് തുടക്കം

നോളനില്‍ നിന്നും 'ഒരു ബോംബ് ഉണ്ടാക്കിയ കഥ'; ഓപ്പൺഹൈമര്‍ ട്രെയിലര്‍