മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ കളക്ഷൻ  റിപ്പോര്‍ട്ട് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍.  ആദ്യ 4 ദിവസം കൊണ്ട് പത്തു കോടി അമ്പതു ലക്ഷം രൂപയാണ് ആഗോള കളക്ഷനായി ചിത്രം നേടിയത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ബിഗ് ബ്രദർ മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.