ബോക്സ് ഓഫീസില്‍ വീണ്ടും കാര്‍ത്തിക് ആര്യന്‍ എഫക്റ്റ്; 'ചന്ദു ചാംപ്യന്‍' ഇതുവരെ നേടിയത്

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം

Chandu Champion box office collection Kartik Aaryan

ബോളിവുഡ് യുവതാരങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോഴിതാ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം ചന്ദു ചാംപ്യനും വിജയവഴിയിലാണ്. ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 14 നാണ് തിയറ്ററുകളില്‍ എത്തിയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. 

പ്രമുഖ ബോക്സ് ഓഫീസ്‍ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 26.5 കോടിയാണ്. ഗ്രോസ് 31.5 കോടിയും. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 4.75 കോടി നേടിയ ചിത്രം രണ്ടാം ദിനമായ ശനിയാഴ്ച 7 കോടിയും ഞായറാഴ്ച 9.75 കോടിയും നേടി. ആദ്യ തിങ്കളാഴ്ചയായിരുന്ന ഇന്നലെ ചിത്രം നേടിയ കളക്ഷന്‍ 5 കോടിയാണ്. വിദേശത്തു നിന്ന് ഇതുവരെ നേടിയ 7.5 കോടിയും ചേര്‍ത്ത് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് 39 കോടിയുടേതാണെന്നും സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറിന്‍റെ ജീവിതമാണ് കബീര്‍ ഖാന്‍ സിനിമയാക്കിയിരിക്കുന്നത്. കബീര്‍ ഖാനൊപ്പം സുമിത് അറോറയും സുദീപ്തൊ സര്‍ക്കാരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നദിയാദ്‍വാല ഗ്രാന്‍ഡ്സണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, കബീര്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‍വാല, കബീര്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് റാസ്, ഭുവന്‍ അറോറ, യഷ്പാല്‍ ശര്‍മ്മ, രാജ്പാല്‍ യാദവ്, അനിരുദ്ധ് ദാവെ, ശ്രേയസ് തല്‍പാഡെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രീതം ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പെന്‍ മരുധര്‍ ആണ് ചിത്രത്തിന്‍റെ വിതരണം.

ALSO READ : 'ഒരു സായാഹ്നം'; 'ലിറ്റില്‍ ഹാര്‍ട്‍സി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios