Asianet News MalayalamAsianet News Malayalam

'ഒരു സായാഹ്നം'; 'ലിറ്റില്‍ ഹാര്‍ട്‍സി'ലെ വീഡിയോ ഗാനം എത്തി

ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി

littile hearts malayalam movie video song
Author
First Published Jun 18, 2024, 11:34 AM IST

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്‍റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു സായാഹ്നം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം കൈലാസ്. വിജയ് പ്രകാശ് ആണ് ആലപിച്ചിരിക്കുന്നത്.

വമ്പൻ ഹിറ്റ് ആയിരുന്ന ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി  മഹിമയും എത്തുന്നു. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു.

ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് പിന്നാടന്‍റേതാണ് തിരക്കഥ. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റേതായിരുന്നു. ക്യാമറ ലുക്ക് ജോസ്, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാ രാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി, അസോസിയേറ്റ് ഡയറക്ടർ ദിപിൽ ദേവ്, മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ, പിആർഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്തെറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ബോക്സ് ഓഫീസിലേക്ക് തിരിച്ചുവരുമോ അക്ഷയ് കുമാര്‍? 'സര്‍ഫിറ' ട്രെയ്‍ലര്‍ ഇന്ന്

Latest Videos
Follow Us:
Download App:
  • android
  • ios