നന്ദമുരി ബാലകൃഷ്ണയുടെ ഡാകു മഹാരാജ് ഇന്ന് റിലീസായി. ആദ്യ ദിവസം 17-20 കോടി നെറ്റ് കളക്ഷൻ പ്രതീക്ഷിക്കുന്നു. ചിത്രത്തിലെ ഗാനരംഗങ്ങൾ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
ഹൈദരാബാദ്: നന്ദമുരി ബാലകൃഷ്ണയുടെ ഡാകു മഹാരാജ് ഇന്ന് റിലീസായിരിക്കുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത് വളരെ വൈകിയാണെങ്കിലും, ചിത്രം മികച്ച രീതിയില്‍ ഫസ്റ്റ് ഡേ ഓപ്പണിംഗ് നേടും എന്നാണ് പ്രവചനങ്ങള്‍ വരുന്നു. 10 കോടിയോളം ഓപ്പണിംഗ് ഡേ പ്രീ-സെയില്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
പ്രീ-സെയിൽസും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ, ആദ്യ ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമാണ് ചിത്രം ലക്ഷ്യമിടുന്നത് എന്നാണ് പ്രവചനം. ടോളിവുഡ് ആക്ഷൻ ത്രില്ലർ ബോബി കൊല്ലി സംവിധാനം ചെയ്തിരിക്കുന്നത്. ബാലയ്യയും ബോബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ബാലയ്യയുടെ സ്വന്തം വീരസിംഹ റെഡ്ഡിയുമായി ക്ലാഷ് വച്ച വാൾട്ടയർ വീരയ്യ എന്ന ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്. എസ് തമന്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
വന്‍ റിലീസായ ഗെയിം ചേഞ്ചറിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഡാകു മഹാരാജ് തീയറ്ററില്‍ ഇന്ന് റിലീസായിരിക്കുന്നത്. മേൽപ്പറഞ്ഞ ഘടകങ്ങളെ അടിസ്ഥാനമാക്കി, ആദ്യ ദിവസം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 17-20 കോടി നെറ്റ് ഡാകു മഹാരാജ് ലക്ഷ്യമിടുന്നു എന്നാണ് ട്രാക്കര്‍മാര്‍ പ്രവചനം.
ഭഗവന്ത് കേസരിയുടെ 17 കോടിയെ മറികടന്ന് ബാലയ്യയുടെ മൂന്നാമത്തെ മികച്ച ഓപ്പണറാകും ഡാകു മഹാരാജ് എന്നാണ് പ്രവചനം.
അതേ സമയം ഡാകു മഹാരാജിലെ ഗാനത്തിന്‍റെ നൃത്തരംഗങ്ങളാണ് വിമര്‍ശിക്കപ്പെട്ടിരുന്നു. നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് പുറത്തെത്തിയ നൃത്തരംഗത്തില്‍ ഉള്ളത്. ബാലയ്യയുടെ സ്റ്റെപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
അനുചിതമായ സ്റ്റെപ്പുകളെന്നും സ്ത്രീയെ അപമാനിക്കുംവിധമുള്ള ചുവടുകളെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ കനക്കുന്നത്. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. ഈ സ്റ്റെപ്പുകള്‍ സൃഷ്ടിച്ചതിന്‍റെ പേരില്‍ നൃത്ത സംവിധായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
'വിജയ് 5 തവണ കണ്ടു'; 'ദളപതി 69' ആ ബാലയ്യ ചിത്രത്തിന്‍റെ റീമേക്ക്? നടന്‍റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച
ഇതൊക്കെ ഒരു ഡാന്‍സോ? ബാലയ്യയുടെ വിവാദ ഡാന്‍സ് വന്നത് ഇങ്ങനെ, യുവാവിന്‍റെ വീഡിയോ വൈറല്‍ !
