റിലീസിന് മുന്നേ ആവേശം നേടിയതിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

ഫഹദ് നായകനായ ആവേശം റിലീസാകാനിരിക്കുകയാണ്. നാളെ പ്രദര്‍ശനത്തിനെത്തുന്ന ആവേശത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നല്ല സ്വീകാര്യതയുമാണ് ലഭിക്കുന്നത്. പ്രേക്ഷകര്‍ കാണാൻ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആവേശം എന്നതിന്റെ ഒരു തെളിവുമാണ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍. ഇതിനകം ആവേശം മുൻകൂറായി ഒരു കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ 2024 നല്ല കാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമകളില്‍ നിന്നുണ്ടായിരിക്കുന്നത്. നിലവില്‍ പൃഥ്വിരാജിന്റെ ആടുജീവിതമാണ് മലയാളത്തിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെ വീഴ്‍ത്തിയാകും ഫഹദിന്റെ ആവേശം കളക്ഷനില്‍ മലയാളത്തിന്റെ പുത്തൻ റെക്കോര്‍ഡിടുകയെന്നതിലാണ് ആകാംക്ഷ.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: ഒടിടിയിലെത്തും മുന്നേ പ്രേമലുവിന് നേടാനാകുക എത്ര?, ആഗോള കണക്കുകളില്‍ ഞെട്ടി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക