നവാഗതനായ സാവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ 2' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ സർപ്രൈസ് ഹിറ്റായി. 2026-ൽ കേരളത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം പിടിച്ചു.

ലയാള സിനിമയിൽ മറ്റൊരു സർപ്രൈസ് ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. നവാ​ഗതനായ സാവിൻ എസ് എ സംവിധാനം ചെയത് വിപിൻ ദാസിന്റെ രചനയിൽ ഒരുങ്ങിയ വാഴ 2 ആണ് ആ ചിത്രം. പലരുടേയും ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. തതവസരത്തിൽ 2026ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ കേരള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. കേരളത്തിൽ റിലീസ് ചെയ്ത മറുഭാഷാ സിനിമകളും ഇക്കൂട്ടത്തിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എട്ട് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. 1500 കോടിയിലധികം ആ​ഗോള കളക്ഷൻ നേടിയ രൺവീർ സിം​ഗ് ചിത്രം ധുരന്ധർ 2ന്റെ കേരള കളക്ഷൻ വാഴ 2 കടത്തിവെട്ടിയിട്ടുണ്ട്. ആദ്യദിനം 3.10 കോടിയാണ് ധുരന്ധർ 2 കേരളത്തിൽ നിന്നും നേടിയത്. 5.20 കോടിയാണ് വാഴ 2ന്റെ ആദ്യദിന കളക്ഷൻ. 5.90 കോടിയുമായി ജയസൂര്യ ചിത്രം ആട് 3 ആണ് ഒന്നാം സ്ഥാനത്തുള്ളത്. എണ്ണത്തിൽ മുൻപൻ നിവിൻ പോളിയാണ്. താരത്തിന്റെ പ്രതിഛായയും ബേബി ​ഗേളും ലിസ്റ്റിലുണ്ട്.

2026ൽ കേരള ബോക്‌സോഫീസിലെ ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ സിനിമകൾ

1. ആട് 3 - 5.90 കോടി

2. വാഴ 2 - 5.20 കോടി

3. ചത്താ പച്ച - 3.70 കോടി

4. ധുരന്ധർ 2 - 3.10 കോടി

5. വലതുവശത്തെ കള്ളൻ - 1.25 കോടി

6. പ്രതിഛായ - 86 ലക്ഷം

7. ബേബി ​ഗേൾ - 80 ലക്ഷം

8. ആശകൾ ആയിരം - 53 ലക്ഷം

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming