ഇന്ത്യന്‍ ബോക്സ് ഓഫീസിലെ 250 കോടി ക്ലബ്ബില്‍ ഒരേയൊരു ചിത്രം

2025 ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ പണക്കിലുക്കം. വിവിധ ഭാഷകളിലായി ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ എത്തിയ സിനിമകള്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ ആകെ 5723 കോടി രൂപ വരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം അധികമാണ് ഈ തുക. ഈ വര്‍ഷം ഇതുവരെ 17 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബില്‍ (ആഭ്യന്തര ബോക്സ് ഓഫീസ്) ഇടം പിടിച്ചതെങ്കില്‍ 2024 ആദ്യ പകുതിയില്‍ 10 ചിത്രങ്ങള്‍ മാത്രമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പ്രസിദ്ധീകരിച്ചതാണ് ഈ കണക്കുകള്‍.

ആഭ്യന്തര ബോക്സ് ഓഫീസില്‍ (ഇന്ത്യന്‍ ബോക്സ് ഓഫീസ്) നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 17 ചിത്രങ്ങള്‍ ഈ വര്‍ഷം ആദ്യ ആറ് മാസം സംഭവിച്ചെങ്കില്‍ 250 കോടി കടന്ന ഒരേയൊരു ചിത്രമേ ഉണ്ടായുള്ളൂ. ബോളിവുഡ് ചിത്രം ഛാവയാണ് അത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 693 കോടിയാണ് ഛാവ നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയ ചിത്രങ്ങളുടെ പട്ടിക ചുവടെ.

2025 ആദ്യ പകുതി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബ് കടന്ന ചിത്രങ്ങള്‍

1. ഛാവ- 693 കോടി

2. സംക്രാന്തികി വസ്തുനം- 222 കോടി

3. സിതാരെ സമീന്‍ പര്‍- 201 കോടി

4. ഹൗസ്‍ഫുള്‍ 5- 200 കോടി

5. റെയ്ഡ് 2- 199 കോടി

6. ഗുഡ് ബാഡ് അഗ്ലി- 183 കോടി

7. ഗെയിം ചേഞ്ചര്‍- 153 കോടി

8. തുടരും- 144 കോടി

9. സ്കൈ ഫോഴ്സ്- 130 കോടി

10. എമ്പുരാന്‍- 126 കോടി

11. ഡ്രാഗണ്‍- 122 കോടി

12. മിഷന്‍ ഇംപോസിബിള്‍- ദി ഫൈനല്‍ റെക്കണിംഗ്

13. സിക്കന്ദര്‍- 121 കോടി

14. ഡാകു മഹാരാജ്- 109 കോടി

15. കേസരി ചാപ്റ്റര്‍ 2- 109 കോടി

16. കുബേരാ- 106 കോടി

17. ജാഠ്- 103 കോടി

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News