Asianet News MalayalamAsianet News Malayalam

വിദേശത്ത് നേര് നേടിയത്, കളക്ഷനില്‍ വൻ കുതിപ്പ്

മോഹൻലാല്‍ നായകനായി എത്തിയ ചിത്രത്തിന്റെ കളക്ഷനില്‍ വിദേശത്തും കുതിപ്പ്.

Mohanlal starrer Neru overseas collection report out hrk
Author
First Published Dec 26, 2023, 6:46 PM IST

മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പാണ് നടത്തുന്നത്. കേരള ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രം വൻ നേട്ടമുണ്ടാക്കുന്നുണ്ട്. വിദേശത്തും നേരിന് മികച്ച സ്വീകാര്യതയാണ്. നേര് വിദേശത്ത് ആകെ 16.2 കോടി രൂപ നേടി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസിന് മോഹൻലാലിന്റെ നേര് 3.04 കോടി രൂപയാണ് നേടിയത്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് നേര് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്‍മസിന് കേരളത്തില്‍ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ മോഹൻലാല്‍ നായകനായി വേഷമിട്ടു എന്നതിലെ പ്രതീക്ഷകര്‍ നിറവേറ്റപ്പെടുന്നുവെന്നാണ് എന്തായാലും ബോക്സ് ഓഫീസിലെ സൂചനകള്‍.

വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ നേര് സിനിമയില്‍ നായകനായിരിക്കുന്നത്. ആത്മവിശ്വാസമില്ലാത്ത വിജയമോഹൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയ മോഹൻലാല്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി താരഭാരമില്ലാതെയാണ് പകര്‍ന്നാടിയിരിക്കുന്നത്. ഒരു നടനെന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാം എന്നതിലാണ് പ്രേക്ഷകരുടെയും സന്തോഷം. കേസ് വിജയത്തിലേക്ക് എത്തിക്കുന്ന വക്കീല്‍ കഥാപാത്രം പടിപടിയായി ആത്മവിശ്വാസം വീണ്ടെടുക്കുന്ന കാഴ്‍ച മോഹൻലാല്‍ എന്ന നടനെ സ്‍നേഹിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നു.

നേരില്‍ നിര്‍ണായകമായ കേന്ദ്ര കഥാപാത്രമായിരിക്കുന്നത് അനശ്വര രാജനാണ്. അന്ധയായ പെണ്‍കുട്ടിയായി പക്വതയോടെയും മികവോടെയുമാണ് ചിത്രത്തില്‍ അനശ്വര രാജൻ പകര്‍ന്നാടിയിരിക്കുന്നത്. അനശ്വര രാജന്റെ മികച്ച ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് നേരിലേത്. ശാന്തി മായാദേവിയും ജീത്തു ജോസഫും തിരക്കഥ എഴുതിയപ്പോള്‍ യഥാര്‍ഥ കോടതിയുടെ പ്രത്യേകതകള്‍ അസ്വഭാവികതയില്ലാതെ പകര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്.

Read More: കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios