ജപ്പാനോ, ജിഗര്‍തണ്ഡ ഡബിള്‍ എക്സോ?; ഏത് ദീപാവലി പടം റിലീസ് ദിനത്തില്‍ കൂടുതല്‍ നേടി; കണക്കുകള്‍ ഇങ്ങനെ.!
കാര്‍ത്തിയുടെ 25മത് ചിത്രമാണ് ജപ്പാന്‍. ജപ്പാന്‍ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ 2.4 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. വാരന്ത്യത്തില്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.

ചെന്നൈ: ദീപാവലി റിലീസായി തമിഴ് സിനിമയില്‍ ഈ വെള്ളിയാഴ്ച രണ്ട് ചിത്രങ്ങളാണ് എത്തിയത്. ഒന്ന് കാര്‍ത്തി നായകനായ ജപ്പാന്‍ എന്ന കോമഡി ആക്ഷന്‍ ചിത്രവും. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ഡ ഡബിള്‍ എക്സും. എന്നാല്‍ ദീപാവലി സീസണില്‍ എത്തിയ ചിത്രങ്ങള്‍ വലിയൊരു ഓപ്പണിംഗ് നേടിയില്ലെന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.
അതേസമയം ജിഗര്‍തണ്ഡ ഡബിള്‍ എക്സിനെക്കാള്‍ അല്‍പ്പം മുന്നില്‍ കളക്ഷന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ജപ്പാനാണ്. കാര്‍ത്തിയുടെ 25മത് ചിത്രമാണ് ജപ്പാന്‍. ജപ്പാന്‍ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ 2.4 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. വാരന്ത്യത്തില്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവൽ നായികയായെത്തുന്നു ജപ്പാനില്‍.
അതേ സമയം ജിഗര്‍തണ്ഡ ഡബിള്‍ എക്സില്‍ രാഘവ ലോറന്‍സും, എസ്ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 70കളുടെ മധുര പാശ്ചത്തലമാക്കിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. റിലീസ് ദിനത്തില്‍ ഈ ആക്ഷന്‍ ചിത്രം 2 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. മികച്ച മൌത്ത് പബ്ലിസിറ്റി ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ ചിത്രം വാരന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയെക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേ സമയം ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജിഗര്‍തണ്ഡ ഡബിള്‍ എക്സിന് റിലീസ് ദിനത്തില്‍ 26.27% തീയറ്റര്‍ ഒക്യൂപെന്‍സിയാണ് ലഭിച്ചത്. അതേ സമയം ജപ്പാന് 25.42% തീയറ്റര്‍ ഒക്യൂപെന്‍സിയാണ് ലഭിച്ചത്.
ചിമ്പുവിനെ വിലക്കണം എന്ന് ആവശ്യവുമായി നിര്‍മ്മാതാവ്; തള്ളി കോടതി
