Asianet News MalayalamAsianet News Malayalam

ചിമ്പുവിനെ വിലക്കണം എന്ന് ആവശ്യവുമായി നിര്‍മ്മാതാവ്; തള്ളി കോടതി

അതേ സമയം പത്തുതലൈയാണ് അവസാനമായി ചിമ്പു അഭിനയിച്ച ചിത്രം. ഇത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നില്ല. 

corona kumar movie controversy actor simbu ban court order vvk
Author
First Published Nov 11, 2023, 10:42 AM IST

ചെന്നൈ: തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ചിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വേല്‍ ഫിലിംസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

കുറച്ചുകാലമായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്പുവും വേല്‍ ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തങ്ങളുടെ കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിലക്കണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത്  അംഗീകരിച്ചില്ല. 

എന്നാല്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ പത്ത് കോടി പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാന്‍ ഏറ്റ ചിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷം അതിന് തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് വേല്‍ ഫിലിംസ് കോടതിയെ സമീപിച്ചത്. 

എന്നാല്‍ കേസില്‍ രേഖ  പ്രകാരം ഒരു കോടി മാത്രമാണ് വേല്‍ നല്‍കിയതെന്നും. അതിനാല്‍ കേസ് തീരും വരെ ഒരു കോടി രൂപ ചിമ്പു കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം 30ന് മദ്രാസ് ഹൈക്കോടതി ചിമ്പുവിന് നിര്‍ദേശം നല്‍കിയിരുന്നു. 

അതേ സമയം പത്തുതലൈയാണ് അവസാനമായി ചിമ്പു അഭിനയിച്ച ചിത്രം. ഇത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നില്ല. കമല്‍ഹാസന്‍റെ പ്രൊഡക്ഷന്‍ ഹൌസിന്‍റെ ചിത്രത്തിലാണ് അടുത്തതായി ചിമ്പു അഭിനയിക്കുന്നത്.

അതേ സമയം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖര്‍ സല്‍മാന് പകരം കമലിന്‍റെ തഗ്ഗ് ലൈഫ് ചിത്രത്തില്‍ മണിരത്നം ആലോചിച്ചത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ചിമ്പു ചിത്രത്തിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് ഒരു പ്രധാന വേഷമായ കളക്ടറാകാൻ ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 

വന്‍താരങ്ങള്‍ക്കൊപ്പം പാര്‍ട്ടി, അടിച്ചുപൊളി: ആരാണ് 'ഓറി' അത് ആര്‍ക്കും അറിയില്ല, ബോളിവുഡിലെ അജ്ഞാത മനുഷ്യന്‍

പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശത്തില്‍ തയ്യാറാക്കിയ ഗാനം ഗ്രാമി അവാര്‍ഡിന്.!

Asianet News Live
 

Follow Us:
Download App:
  • android
  • ios