നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' എന്ന ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.
മമ്മൂട്ടി- വിനായകൻ കോമ്പോയിലെത്തിയ കളങ്കാവൽ കളക്ഷനിലും മുന്നേറ്റം തുടരുന്നു. വേൾഡ് വൈഡ് കളക്ഷനായി ആദ്യ ദിനം 15. 7 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ 100 കോടിയിലേക്കുള്ള മുന്നേറ്റമാണ് കളങ്കാവൽ എന്നാണ് ആരാധകർ പറയുന്നത്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത്. ആദ്യ ദിനം തന്നെ കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തിയത്. കേരളത്തിൽ ആദ്യ ദിനം 258 ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിനായി കൂട്ടിച്ചേർത്തത്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ത്യൻ സിനിമയിലെ മറ്റൊരു സൂപ്പർതാരവും ധൈര്യപ്പെടാത്ത രീതിയിൽ മുഴുനീള വില്ലൻ വേഷം ചെയ്ത് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമ്പോൾ, പോലീസ് ഓഫീസർ ആയി തന്റെ കരിയറിലെ ഏറ്റവും വേറിട്ട് നിൽക്കുന്ന പ്രകടനമാണ് വിനായകൻ നൽകിയത്.
തന്റെ അരങ്ങേറ്റ ചിത്രം തന്നെ വമ്പൻ വിജയമാക്കിയ ജിതിനും പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നോട്ടു കുതിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ടും ആകാംഷയുടെ മുൾമുനയിൽ നിർത്തിയും സഞ്ചരിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ മറ്റൊരു വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഫൈസൽ അലിയുടെ ദൃശ്യങ്ങളും, മുജീബ് മജീദ് ഒരുക്കിയ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ ചെയ്തിരിക്കുന്നത്. 'ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



