Asianet News MalayalamAsianet News Malayalam

ഹിറ്റുറപ്പിച്ച് കണ്ണൂര്‍ സ്‍ക്വാഡ്, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍.

 

Kannur Squad box office collection report Mammootty starrer earns Keralas second highest collection in 2023 hrk
Author
First Published Sep 29, 2023, 1:07 PM IST

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. കണ്ണൂര്‍ സ്‍ക്വാഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ മികച്ചതാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

റിലീസിന് കേരള സ്‍ക്വാഡ് 2.40 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് റിലീസ് ദിവസത്തെ മികച്ച ഗ്രോസ് കളക്ഷനാണ്. 2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്.

കണ്ണൂര്‍ സ്‍ക്വാഡില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡാണ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായപ്പോള്‍ ചിത്രം വിതരണം ചെയ്‍തത് ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ്.

ജോര്‍ജ് മാര്‍ട്ടിനായി നായകൻ മമ്മൂട്ടി ചിത്രത്തില്‍ എത്തിയപ്പോള്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ ഉത്തരേന്ത്യയില്‍ ഒരു കേസ് അന്വേഷണത്തിനു പോകുന്ന നായകന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. മികച്ച ആഖ്യാനമാണ് കണ്ണൂര്‍ സ്‍ക്വാഡിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. മികച്ച വിജയമായിരിക്കുകയാണ് കണ്ണൂര്‍ സ്‍ക്വാഡ്.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios