മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആകെ കളക്ഷൻ റെക്കോര്‍ഡിലേക്ക്.

മമ്മൂട്ടി നായകനായി വമ്പൻ വിജയ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്‍ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 75 കോടി രൂപ നേടിയെന്ന ഒരു റിപ്പോര്‍ട്ടും മമ്മൂട്ടിയുടെ ആരാധകര്‍ ആഘോഷമാക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 75 കോടി രൂപയിലധികം നേടിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്‍ക്വാഡ് കേരളത്തില്‍ മൂന്നാം ആഴ്‍ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. എന്തായാലും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ തുടക്കം വമ്പൻ നേട്ടത്തിലേക്കുള്ള കുതിപ്പിന്റെ സൂചനയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയുമാണ്.

Scroll to load tweet…

സംവിധാനം റോബി വര്‍ഗീസ് രാജാണ്. സംവിധായകനായി റോബി വര്‍ഗീസ് രാജ് തുടക്കം മികച്ചതാക്കിയിരിക്കുന്നു. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായിട്ടാണ് കണ്ണൂര്‍ സ്ക്വാഡില്‍ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡില്‍ നടത്തിയിരിക്കുന്നു. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക