Asianet News MalayalamAsianet News Malayalam

ആദ്യദിന 'കിം​ഗ്' ആ ചിത്രം; 'കൊത്ത'യേയും ആർഡിഎക്സിനെയും വീഴ്ത്താൻ 'കണ്ണൂർ സ്ക്വാഡ്'

ആദ്യദിനമായ വ്യാഴാഴ്ചത്തെ കളക്ഷനെ മറികടക്കുന്ന തരത്തിലാണ് രണ്ടാം ദിന കളക്ഷൻ.

kannur squad movie day 2 collection mammootty rdx king of kotha nrn
Author
First Published Sep 30, 2023, 11:00 AM IST

മ്മൂട്ടി നായകനായി എത്തുന്ന പുതുമുഖ സംവിധായക ചിത്രം. അതായിരുന്നു 'കണ്ണൂർ സ്ക്വാഡി'ലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകം. മുൻകാലങ്ങളിൽ മമ്മൂട്ടി- പുതുമുഖ സംവിധായക കോമ്പോയിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകൾ ആയിരുന്നു അതിന് കാരണം. വലിയ തരത്തിലുള്ള പ്രമോഷൻ പരിപാടികളോ ആർഭാ​ടങ്ങളോ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മുൻവിധികളെ മാറ്റിമറിച്ചു കൊണ്ട് ബോക്സ് ഓഫീസിലും മികച്ച തുടക്കമാണ് കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ അവസരത്തിൽ കേരളത്തിലെ ചിത്രത്തിന്‍റെ രണ്ടാം ദിന കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

ആദ്യദിനമായ വ്യാഴാഴ്ചത്തെ കളക്ഷനെ മറികടക്കുന്ന തരത്തിലാണ് രണ്ടാം ദിന കളക്ഷൻ. ആദ്യദിനം 2.40 കോടി നേടിയ കണ്ണൂർ സ്ക്വാഡ്, രണ്ടാം ദിനത്തിൽ 2.75 കോടിയാണ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റർ ​ഹാൻഡിലിന്റേതാണ് ഈ റിപ്പോർട്ട്. ഇതനുസരിച്ച് രണ്ട് ദിവസത്തിൽ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. 

സമീപകാലത്ത് സർപ്രൈസ് ഹിറ്റായി മാറിയ ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത് എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. അങ്ങനെ ആണെങ്കിൽ ആദ്യദിന കളക്ഷനിൽ കണ്ണൂർ സ്ക്വാഡ് ആർഡിഎക്സിനെ കടത്തിവെട്ടിക്കഴിഞ്ഞു. ആദ്യ മൂന്ന് ദിനങ്ങളിലെ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതല്‍ 7.40 കോടി വരെയാണ്. ഇത് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ. 

ആർഡിഎക്സിനൊപ്പം റിലീസ് ചെയ്ത സിനിമയാണ് ദുൽഖർ ചിത്രം കിം​ഗ് ഓഫ് കൊത്ത. കേരളത്തിൽ മാത്രം ആദ്യദിനം ആറ് കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു അന്ന് ട്രാക്കന്മാർ കുറിച്ചത്. അതായത്, സമീപകാലത്ത് ഇറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ആദ്യദിന കളക്ഷനിൽ മുന്നിട്ടു നിൽക്കുന്നത് കിം​ഗ് ഓഫ് കൊത്തയാണ്. 

സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബി വർ​ഗീസ് രാജ് ആണ്. റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബ​രീഷ് വർമ, റോണി തുടങ്ങി നിരവധി പേർ മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ ഭാ​ഗമായി. 

'കണ്ണൻ ഭായിയെ ഇങ്ങേര് കൊന്നേനെ'; 'കിരീടം' കലിപ്പന് പിന്നാലെ മറ്റൊരു കലിപ്പൻ !

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios