വൻ പ്രതീക്ഷയോടെയെത്തിയ 'കാന്താര: ചാപ്റ്റര്‍ 1' ബോക്സ് ഓഫീസിൽ ചരിത്രനേട്ടംമാണ് കുറിച്ചിരിക്കുന്നത്
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമാണ് കാന്താര: ചാപ്റ്റര്‍ 1. 2022 ല്‍ പുറത്തെത്തി കന്നഡ സിനിമയ്ക്ക് അഭിമാനാര്‍ഹമായ വിജയം നേടിക്കൊടുത്ത ചിത്രത്തിന്‍റെ പ്രീക്വല്‍ എന്നതായിരുന്നു ഈ കാത്തിരിപ്പിന് കാരണം. വന്‍ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ പ്രതീക്ഷാഭാരവുമായി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 2 ന് ആയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ പല ഹൈപ്പ്ഡ് ചിത്രങ്ങളെയും പോലെ ആദ്യ ഷോകള്‍ക്കിപ്പുറം തകരാനായിരുന്നില്ല കാന്താരയുടെ നിയോഗം. മറിച്ച് മസ്റ്റ് തിയട്രിക്കല്‍ വാച്ച് എന്ന അഭിപ്രായമാണ് ചിത്രം നേടിയത്. ഇന്നിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഒടിടി റിലീസിന് തൊട്ടുമുന്‍പ് ബോക്സ് ഓഫീസില്‍ ഒരു ശ്രദ്ധേയ റെക്കോര്‍ഡും ചിത്രം നേടിയിട്ടുണ്ട്.
ഒരു ഇന്ത്യന്‍ സിനിമ ഈ വര്‍ഷം നേടുന്ന ഏറ്റവും വലിയ ഇന്ത്യന്‍ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് അത്. ബോളിവുഡ് ചിത്രം ഛാവയെ മറികടന്നാണ് കാന്താര ചാപ്റ്റര്‍ 1 ന്‍റെ ഈ നേട്ടം. ഛാവയുടെ ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ലൈഫ് ടൈം നെറ്റ് കളക്ഷന്‍ 601.54 കോടി ആയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം കാന്താരയുടെ ഇന്നലെ വരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 601.7 കോടി ആണ്. അതായത് ഛാവയെ മറികടക്കുന്ന നേട്ടം.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 827യ75 കോടി നേടിയിരിക്കുന്ന ചിത്രമാണിത്. എന്നാല്‍ അതിവേഗമായിരുന്നു ഒടിടി റിലീസ്. തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസമായ ഇന്നാണ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒരു വന്‍ വിജയ ചിത്രത്തെ സംബന്ധിച്ച് തിയറ്റര്‍ കളക്ഷനെ ബാധിക്കുന്നതാണ് ഈ കുറഞ്ഞ ഒടിടി വിന്‍ഡോ. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് ഒപ്പിട്ട കരാര്‍ ആയതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം ചിത്രത്തിന്‍റെ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഹിന്ദി പതിപ്പ് പിന്നീടേ എത്തൂ. അതേസമയം ചിത്രം ഒടിടിയില്‍ എത്തിയാലും കളക്ഷനെ വലിയ രീതിയില്‍ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.



