ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ചിത്രം എമ്പുരാൻ ആണ്.

രോ നിമിഷവും മറ്റ് ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് പുതിയൊരു സൂപ്പർ ഹീറോയെ ലഭിച്ചിരിക്കുകയാണ്. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. പ്രേക്ഷകന് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ലോകയ്ക്ക് ബോക്സ് ഓഫീസിലും ​ഗംഭീര അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിലവിൽ രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഈ അവസരത്തിൽ 2025ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികച്ച ഓപ്പണിം​ഗ് വീക്ക് കളക്ഷൻ നേടിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക എന്നത് ഏറെ ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ചിത്രം എമ്പുരാൻ ആണ്. 88 കോടിയിലധികം രൂപയാണ് എമ്പുരാന്റെ ഓപ്പണിം​ഗ് വീക്ക് കളക്ഷൻ. 54 കോടിയുമായി ലോക രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ തുടരും ആണ് മൂന്നാം സ്ഥാനത്ത്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് തുടരും. ആലപ്പുഴ ജിംഖാനയാണ് നാലാം സ്ഥാനത്ത്. മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂർവ്വം അഞ്ചാം സ്ഥാനക്കാണ്. 12 കോടിയിലധികം നേടി മമ്മൂട്ടി ചിത്രം ബസൂക്കയും ലിസ്റ്റിലുണ്ട്.

മികച്ച ഓപ്പണിം​ഗ് വീക്ക് കളക്ഷൻ നേടിയ 10 സിനിമകൾ

L2: എമ്പുരാൻ: 88.26 കോടി

ലോക ചാപ്റ്റർ 1: ചന്ദ്ര: 54.7 കോടി

തുടരും: 51.55 കോടി

ആലപ്പുഴ ജിംഖാന: 23.73 കോടി

ഹൃദയപൂർവ്വം: 18.04 കോടി

രേഖാചിത്രം: 17.23 കോടി

ഓഫീസർ ഓൺ ഡ്യൂട്ടി: 15.13 കോടി

ബസൂക്ക: 12.09 കോടി

ഐഡന്റിറ്റി: 8.35 കോടി

നരിവേട്ട: 9.87 കോടി

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്