ഓണം ദിനമായ ഇന്ന് നിരവധി പരിപാടികൾ ബി​ഗ് ബോസ് സംഘടിപ്പിച്ചിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7 മുപ്പത്തി മൂന്ന് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഷോയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടമാടുന്നത്. ഭൂരിഭാ​ഗം മത്സരാർത്ഥികളും അവരുടെ ​ഗെയിമുകൾ എല്ലാം പുറത്തെടുത്തു കഴിഞ്ഞു. ഒപ്പം അഞ്ച് പേരടങ്ങുന്ന വൈൽഡ് കാർഡുകാരും രം​ഗത്തെത്തി കഴിഞ്ഞു. നിലവിൽ ഉണ്ടായിരുന്ന മത്സരാർത്ഥികളും വൈൽഡ് കാരും തമ്മിലാണ് ഇപ്പോൾ ഷോയിൽ പോരാട്ടം.

ഓണം ദിനമായ ഇന്ന് നിരവധി പരിപാടികൾ ബി​ഗ് ബോസ് സംഘടിപ്പിച്ചിരുന്നു. മൂന്ന് ടീമായി തിരിച്ചുള്ള മത്സരത്തിൽ അപ്പാനി ശരത്ത് അടങ്ങിയ ​ഗ്രൂപ്പ് വിജയിക്കുകയും ചെയ്തു. ഇതിനിടെ ആയിരുന്നു കഴിഞ്ഞ മൂന്ന് നാല് ദിവസമായി നടന്നുകൊണ്ടിരുന്ന വീക്കിലി ടാസ്ക് കിരീട യുദ്ധം അരങ്ങേറിയാണ്. ലാസ്റ്റ് റൗണ്ട് ആണ് ഇന്ന് നടന്നതും.

എതിരാളിയുടെ തൊപ്പി എടുത്ത് തൂക്കിയിടുക എന്നതായിരുന്നു ടാസ്ക്. ക്യാപ്റ്റമാർ നേരിട്ടാണ് മത്സരിക്കേണ്ടത്. എതിരാളികൾ അപ്പുറവും ഇപ്പുറവും ഇരിക്കണം. ബസർ അടിക്കുമ്പോൾ എതിരാളിയുടെ തൊപ്പി എടുത്ത് തൂക്കി ഇടണം. മൂന്ന് റൗണ്ട് ആകും ഉണ്ടായിരിക്കുക. ഇതിൽ ജയിക്കുന്നവർക്ക് മൂന്ന് അമൂല്യ പവറുകൾ ലഭിക്കുമെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നീട് നടന്ന പോരാട്ടത്തിൽ നൂറ വിജയിയാകുകയും ചെയ്തു. ബിന്നി, നൂറ, അഭിലാഷ് എന്നിവരാണ് ടീം.

അമൂല്യമായ 3 സൂപ്പർ പവർ

സൂപ്പർ ഫാമിലി പവർ- ഫാമിലി വീക്കിൽ ഒരു വീക്ക് ആ മത്സരാർത്ഥിയുടെ ബന്ധുക്കൾക്ക് ബി​ഗ് ബോസ് വീട്ടിൽ കഴിയാം.

സൂപ്പർ നോമിനേഷൻ പവർ- ഇനി വരുന്ന മൂന്ന് ആഴ്ചകളിൽ ഓരോ വ്യക്തികളെയും നേരിട്ട് നോമിനേറ്റ് ചെയ്യാം.

സൂപ്പർ ഇമ്യൂണിറ്റി പവർ- മൂന്നാഴ്ചത്തെ നോമിനേഷൻ മുക്തി

ഇതിൽ നൂറയ്ക്ക് വേണമെങ്കിൽ മൂന്നും എടുക്കാം. ഇല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകാം എന്ന് ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു. സൂപ്പർ ഫാമിലി പവർ ബിന്നിയ്ക്കാണ് നൂറ നൽകിയത്. ബക്കി രണ്ട് പവറും നൂറ തന്നെ സ്വന്തമായി എടുക്കുകയും ചെയ്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്