ജൂണ്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രം

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കൂടുതല്‍ ചിത്രങ്ങള്‍ വിജയിക്കുന്നത് തമിഴ് സിനിമയിലാണ്. ബിഗ് ബജറ്റ്, ബിഗ് കാന്‍വാസ് ചിത്രങ്ങളും താരതമ്യേന ചെറിയ ചിത്രങ്ങളുമൊക്കെ അവിടെ വിജയം കണ്ടെത്തുന്നുണ്ട്. തമിഴ് ബോക്സ് ഓഫീസിലെ പുതിയ സംസാരവിഷയം മാമന്നനാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു വടിവേലുവിനെയാണ് പ്രേക്ഷകര്‍ കാണുന്നത്. ഒപ്പം ഫഹദ് ഫാസിലിന്‍റെ പ്രകടനവും കൈയടി നേടുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച ഓപണിംഗ് ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ആദ്യ വാരം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂണ്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു വാരം പൂര്‍ത്തിയാക്കുമ്പോല്‍ ഇതുവരെ നേടിയ കളക്ഷന്‍ 40 കോടി ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉദയനിധി സ്റ്റാലിന്‍ ആണ്.

വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം തേനി ഈശ്വര്‍, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി, വരികള്‍ യുഗ ഭാരതി, ഓഡിയോഗ്രഫി സുറെന്‍ ജി, മേക്കപ്പ് രാജ് കെന്നഡി, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍.

ALSO READ : ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്‍; തിയറ്ററുകളില്‍ ആളെ കയറ്റി 'സത്യപ്രേം കി കഥ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News