റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

ഒരു വശത്ത് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിരലിലെണ്ണാവുന്ന ചില ചിത്രങ്ങള്‍ വരുന്നു. മറുവശത്ത് റിലീസ് ചെയ്യപ്പെടുന്നതില്‍ ബഹുഭൂരിപക്ഷം ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടുന്നതിലും ബോക്സ് ഓഫീസിലും തകരുന്നു. ബോളിവുഡിന്‍റെ സമീപകാല ചരിത്രം ഇങ്ങനെയാണ്. റിലീസ് ദിവസം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി പ്രേക്ഷകാഭിപ്രായങ്ങള്‍ പരക്കും എന്നതിനാല്‍ ഒന്നുകില്‍ വന്‍ ഹിറ്റ്, അല്ലെങ്കില്‍ വന്‍ പരാജയം എന്ന മട്ടിലാണ് കാര്യങ്ങള്‍. അത് ബോളിവുഡില്‍ മാത്രമല്ല, മിക്ക ചലച്ചിത്ര വ്യവസായങ്ങളെ സംബന്ധിച്ചും അങ്ങനെയാണ്താനും. ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിസ്ക് ഇല്ലാതെ താരതമ്യേന ചെറിയ ചിത്രങ്ങളുടെ വിജയത്തിന് ചലച്ചിത്ര മേഖലയില്‍ നിലവില്‍ വലിയ കാത്തിരിപ്പ് ഉണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ അത്തരത്തില്‍ ഒരു ചിത്രം ജനപ്രീതി നേടുകയാണ്.

കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ വിധ്വാന്‍സ് സംവിധാനം ചെയ്ത സത്യപ്രേം കി കഥ എന്ന ചിത്രമാണ് മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ തുടരുന്നത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 29 ന് ആയിരുന്നു. റിലീസ് ദിനത്തില്‍ 9.25 കോടി കളക്ഷന്‍ നേടിയ ചിത്രം നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ നിന്ന് നേടിയത് 38.5 കോടി ആയിരുന്നു. പ്രവര്‍ത്തി ദിനങ്ങളിലും കളക്ഷന്‍ തീരെ ഇടിഞ്ഞില്ല എന്നതിനെ ആവേശത്തോടെയാണ് ട്രേഡ് അനലിസ്റ്റുകള്‍ നോക്കിക്കാണുന്നത്. 

Scroll to load tweet…

ഇപ്പോഴിതാ ചിത്രം ആദ്യ വാരം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്ക് നിര്‍മ്മാതാക്കള്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഏഴ് ദിനങ്ങള്‍ കൊണ്ട് 50.21 കോടിയാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന്‍റേതായി കഴിഞ്ഞ വര്‍ഷം എത്തിയ ഭൂല്‍ ഭുലയ്യ 2 വന്‍ ഹിറ്റ് ആയിരുന്നു.

ALSO READ : 'രണ്ടാം സ്ഥാനം ഒഴികെ ബാക്കിയെല്ലാം ഹാപ്പി'; ബിഗ് ബോസ് റണ്ണര്‍ അപ്പിനെക്കുറിച്ച് നാദിറ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News